നടി പാര്‍വ്വതിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട് നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹ്യമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച യുവാവ്
അറസ്റ്റില്‍. പാലക്കാട് നെന്‍മാറ കോയക്കോടന്‍ വീട്ടില്‍ കിഷോറാ(40)ണ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റിലായത്.

ഇയാള്‍ സമൂഹ്യമാധ്യമങ്ങളില്‍ ഇവരെ കുറിച്ച് മോശമായ പോസ്റ്റിടുകയും പാര്‍വ്വതിയുടെ സഹോദരനും പിതാവിനും പാര്‍വ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ കിഷോര്‍ പലപ്പോഴായി അയച്ചുകൊടുത്തതായും പോലീസ് പറയുന്നു. കൂടാതെ കോഴിക്കോടുള്ള ഇവരുടെ വീട്ടിലെത്തി മോശമായി പാര്‍വ്വതിയെ കുറിച്ച് മോശമായി സംസാരിച്ചു.
പാര്‍വ്വതിയുടെ പരാതിയില്‍ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവല്‍ വേദി പരിസരത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്.

Related Articles