Section

malabari-logo-mobile

പൗരത്വ ഭേദഗതി ബില്‍: 17 ന് കേരളഹര്‍ത്താല്‍

HIGHLIGHTS : തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. രാവിലെ ...

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . രാഷ്ട്രീയ മത പൗരാവകാശ സംഘടനകളുടെ കൂട്ടായ്മയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മത-ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്‌ലികള്‍ക്ക് നിഷേധിക്കുകയെന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്എന്നും . രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

sameeksha-malabarinews

കെ. അംബുജാക്ഷന്‍, ഹമീദ് വാണിയമ്ബലം (വെല്‍ഫെയര്‍ പാര്‍ട്ടി), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ (എസ്.ഡി.പി.ഐ), ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ (ബി.എസ്.പി), നാസര്‍ ഫൈസി കൂടത്തായി, കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവി (കെ.എം.വൈ.എഫ്), എന്‍. താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍), സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാര്‍ട്ടി), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ടി. പീറ്റര്‍ (നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എന്‍. രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ.എം.കെ. നൗഫല്‍ (ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), ഷാജി ചെമ്ബകശ്ശേരി (ഡി ഡി മൂവ്‌മെന്റ്
), ഡോ. ജെ. ദേവിക, ഡോ.ടി.ടി. ശ്രീകുമാര്‍, ഗ്രോ വാസു, കെ.കെ. ബാബുരാജ്, എന്‍.പി. ചെക്കുട്ടി, കെ.പി. ശശി, കെ.ജി. ജഗദീഷന്‍, അംബിക, അഡ്വ. പി.എ. പൗരന്‍, ഒ.പി. രവീന്ദ്രന്‍, എ.എസ്. അജിത്കുമാര്‍, ഹാഷിം ചേന്ദമ്ബിള്ളി, ബി.എസ്. ബാബുരാജ്, പ്രഫ. ജി ഉഷാകുമാരി, അഡ്വ. നന്ദിനി, ഗോമതി, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യം, വിപിന്‍ദാസ് തുടങ്ങിയവരാണ പിന്തുണയര്‍പ്പിച്ച പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!