Section

malabari-logo-mobile

രാധ കൊലക്കേസ്; അറസ്റ്റിന് മുമ്പ് ബിജു നായര്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടതായി വെളിപ്പെടുത്തല്‍

HIGHLIGHTS : നിലമ്പൂര്‍ : കോണ്‍ഗ്രസ്സ് ഓഫീസിലെ ജീവനക്കാരി രാധ കൊലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ബിജു നായര്‍ അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് ആര്യാടന്‍ ഷൗക്കത്...

Untitled-1 copyനിലമ്പൂര്‍ : കോണ്‍ഗ്രസ്സ് ഓഫീസിലെ ജീവനക്കാരി രാധ കൊലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ബിജു നായര്‍ അറസ്റ്റിലാവുന്നതിന് തൊട്ട് മുമ്പ് ആര്യാടന്‍ ഷൗക്കത്തിനെ കണ്ടതായി വെളിപ്പെടുത്തല്‍.

നിലമ്പൂരില്‍ സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫറായ മുകുന്ദനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തുമായി ബിജു നായര്‍ ക്ഷേത്രത്തിനകത്തു വെച്ച് നടത്തിയ കൂടികാഴ്ചയുടെ ഫോട്ടോകളും ക്യാമറയിലെ മെമ്മറി കാര്‍ഡും കോണ്‍ഗ്രസ്സ് നേതാക്കള്‍ പിടിച്ച് എടുത്തതായും മുകുന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടികാഴ്ചക്ക് ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കൂടികാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും മുകുന്ദന്‍ വെളിപ്പെടുത്തി.

sameeksha-malabarinews

നേരത്തെ ബിജുവും ആര്യാടന്‍ ഷൗക്കത്തുമായി നടത്തിയ കൂടികാഴ്ചയുടെ ചിത്രങ്ങള്‍ എന്തിനാണ് മറക്കുന്നതെന്ന ചോദ്യവുമായി മുകുന്ദന്‍ രംഗത്തുവന്നിരുന്നു. അതേസമയം ഇക്കാര്യങ്ങളെ കുറിച്ച് തങ്ങള്‍ക്ക് യാതൊരറിവുമില്ലെന്നാണ് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാക്കളുടെ പ്രതികരണം.

എന്നാല്‍ കേസില്‍ ഏതനേ്വഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഷൗക്കത്ത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം നിലമ്പൂരില്‍ കേസനേ്വഷണത്തിന് തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ആര്യാടന് നേരെ ഒരു യുവാവ് കയ്യേറ്റശ്രമം നടത്തിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!