മെഡിക്കല്‍ കോളേജില്‍ വനിതാഡോക്ടര്‍ക്ക് നേരെ മാനഭംഗശ്രമം

തിരു : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാഡോക്ടര്‍ക്ക് നേരെ മാനഭംഗ ശ്രമം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കിളിമാനൂര്‍ സ്വദേശി അയ്യപ്പനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി ജീവനക്കാരനായ ഇയാള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും മെഡിക്കല്‍ കോളേജിലെ പുതിയ ഒപിയിലേക്ക് വരുന്ന വഴിയാണ് സംഭവം ഉണ്ടായത്. ഇയാള്‍ ഡോക്ടറെ കയറി പിടിച്ചതോടെ ഡോക്ടര്‍ നിലവിളിക്കുകയും ഇതേ തുടര്‍ന്ന് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും, പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസുമാണ് സംഭവത്തെ തുടര്‍ന്ന് ഓടിപ്പോയ പ്രതിയെ പിടികൂടിയത്.

പഠനത്തിനായി പൂനയില്‍ നിന്നെത്തിയതായിരുന്നു ഡോക്ടര്‍. സംഭവസമയത്ത് മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top