കണ്ണൂരില്‍ അധ്യപകന്‍ പീഡിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ചികില്‍സ നിഷേധിച്ചു.

abuse childണ്ണൂര്‍ : തളിപറമ്പ് പെരുന്തട്ട സ്‌കൂളില്‍ അധ്യാപകന്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് ചികില്‍സ നിഷേധിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് കുട്ടികള്‍ക്ക് വീണ്ടും പീഡനം ഉണ്ടായത്. രണ്ടാം ദിവസമാണ് ചികില്‍സക്കെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് അധികൃതര്‍ ചികില്‍സ നിഷേധിച്ചിരിക്കുന്നത്.

പെണ്‍കുട്ടികളെ വൈദ്യപരിശോധന നടത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് കുട്ടകളുടെ വൈദ്യപരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തുകയായിരുന്നു. അധ്യാപകനെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കങ്ങളെന്നാണ് ആരോപണം. ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top