സരിത എസ് നായര്‍ക്ക് മൂന്നു കേസുകളില്‍ കൂടി വാറണ്ട്

saritha sആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച സരിത എസ് നായര്‍ക്ക് 3 കേസുകളില്‍ കൂടി വാറണ്ട്. അമ്പലപുഴ കോടതിയുടേതാണ് വാറണ്ട്. മാര്‍ച്ച് അഞ്ചിന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 32 കേസുകളില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായത്. അതേസമയം കാസര്‍കോഡ് ഹോസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് സരിതക്ക് ജാമ്യം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സരിതക്കെതിരെ മൂന്ന് കേസുകളില്‍ കൂടി അറസ്റ്റ് വാറണ്ട് ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

അറസ്റ്റ് വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ സരിത എപ്പോള്‍ വേണമെങ്കിലും അറസ്റ്റിലാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതേസമയം അറസ്റ്റ് വാറണ്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണ് സരിത.

 

 

Share news
error: Content is protected !!
Scroll to Top