Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

HIGHLIGHTS : Rabies vaccination has been made mandatory in the district

പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം.

കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും പ്രതിരോധ വാക്സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം.

sameeksha-malabarinews

പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്രണ പദ്ധതി ഓഫീസിലോ (0483-2736696) ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!