മലപ്പുറം: കോട്ടക്കലില്‍ ഇടിമിന്നലില്‍ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അരിച്ചോളിലെ സ്വകാര്യ കിടക്ക നിര്‍മ്മാണ കമ്പനി കത്തി നശിച്ചത്. ഈ സമയത്ത് നിരവധി തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും ആളപായമുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
സംഭവം നടന്ന ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ കുടിവെള്ള ടാങ്കറുകളില്‍ വെള്ളം എത്തിച്ച് തീ നിയന്ത്രിക്കാന്‍ ആദ്യമേ ശ്രമിച്ചിരുന്നു. കോട്ടക്കല്‍ പോലീസും മലപ്പുറത്തുനിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.
തൊട്ടടുത്തുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്നു പിടിക്കാതിരുന്നതും വന്‍ അപകടം ഒഴിവാക്കി.




