ഇന്നും മഴ കനക്കും നിരവധി ജില്ലകളില്‍ അതിശക്തമായി മഴക്ക് സാധ്യത.

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴിയും, തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂനമര്‍ദ്ധപാത്തിയും നില നില്‍ക്കുനന സാഹചര്യത്തില്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. അഞ്ചു ദിവസം വരെ മഴ ലഭിക്കുമെന്നാണ് കാലവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചില ഒറ്റപ്പട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം , ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണഅട്

മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്.

മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ മൂന്നുവരെ മണിക്കൂറില്‍ 40 മുതല്‍ 50വരെ കിലോമീറ്റര്‍ വേഗതതിയല്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Share news
error: Content is protected !!
Scroll to Top