തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സി ക്ക് വിടാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട്. വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ട തീരുമാനം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സമസ്തയടക്കമുള്ള മുസ്ലീം സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയിരിക്കുന്നത്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അജണ്ടക്ക് പുറത്തുള്ള ബില്‍ ആയി വഖഫ് ബില്‍ സഭയില്‍ കൊണ്ടുവരാനുള്ള തീരുമാനമെടുത്തത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



