പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ പാസാക്കിയെന്ന് പ്രഖ്യാപിച്ച് നഗരസസഭ കൗണ്‍സില്‍ പിരിച്ചുവിട്ടതായി പ്രതിപക്ഷം. എന്നാല്‍ പതിപക്ഷം യോഗം അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്നും ഭരണ സമിതി അംഗങ്ങളുടെ അവസരോചിത ഇടപെടല്‍ മൂലമാണ് അജണ്ടകള്‍ അംഗീകരിച്ച് യോഗം അവസാനിപ്പിക്കാനായതെന്ന് പ്രസിഡന്റ്.
ബുധനാഴ്ച നടന്ന പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് നാടകീയിമായ രംഗങ്ങള്‍ അരങ്ങേറിയത്.
2021-22ലെ പരപ്പനങ്ങാടി നഗരസഭ വിവിധ പദ്ധതികള്‍ക്ക് ഭൂമി വാങ്ങല്‍ പ്രൊജക്ട് അംഗീകരിച്ച് നല്‍കിയ പദ്ധതികള്‍ ജില്ല പ്ലാനിംഗ് കൗണ്‍സിലും അംഗീകരിച്ചുവെന്നും
എന്നാല്‍ അതു പ്രകാരം അംഗീകാരം കിട്ടിയ പുത്തന്‍പീടിക അണ്ടര്‍ ബ്രിഡ്ജ് അപ്രോച്ച് റോഡിന് ഭൂമി അക്വിസിഷന്‍ അടക്കം നാലോളം പദ്ധതികള്‍ നടപ്പിലാക്കാന്‍ നഗരസഭ വൈമുഖ്യം പ്രകടിപ്പിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പദ്ധതികള്‍ സര്‍ക്കാരിന്റെ അനുമതിക്ക് അയക്കേണ്ടത് നഗരസഭ കൗണ്‍സില്‍ യോഗമാണ്. എന്നാല്‍ രേഖാമൂലംആവശ്യപ്പെട്ടിട്ടും പ്രസ്തുത പദ്ധതികള്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാതെ നീട്ടികൊണ്ടു പോവുകയാണെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ യോഗം തുടര്‍ന്നതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നാല്‍ പരപ്പനങ്ങാടി നഗരസഭക്ക് അര്‍ഹതപ്പെട്ട പദ്ധതി വിഹിതത്തില്‍ നിന്നും മൂന്ന് കോടിയോളം വെട്ടിക്കുറച്ച സര്‍ക്കാരിന്റെ കൊടും കാര്യസ്ഥത മറച്ചു വെക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ പറഞ്ഞു. പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷമാണ് ഇത്രയും തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. പരപ്പനങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ പുത്തന്‍പീടിക അടിപ്പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് പദ്ധതി വിഹിതം വെച്ചിരുന്നു. സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപ വെട്ടിക്കുറച്ചു അതിനാല്‍ നഗരസഭയിലെ വിവിധ ഡിവിഷനുകളില്‍ അടിയന്തിരമായി ചെയ്യേണ്ട പല വര്‍ക്കുകളും നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയിലായി. പ്രതിപക്ഷം ആരോപിച്ച പുത്തന്‍പീടിക അടിപ്പാതക്ക് ഉള്‍പ്പെടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ അന്‍പത് ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. ഈ വസ്തുത പ്രതിപക്ഷത്തിന് ബോധ്യപ്പെട്ടിട്ടും പൊതുജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിന്റെ കൊടും കാര്യസ്ഥത മറച്ചു വെക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഭരണസമിതി യോഗം പ്രതിപക്ഷം തടസ്സപെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതെ അജണ്ടകള്‍ പാസ്സാക്കിയതിലും നഗരസഭാ പൊതുപരിപാടികളില്‍ കൂടിയാലോചനയില്ലാത്തതിലും ബി ജെ പി കൗണ്‍സിലര്‍മാരും വിയോജനക്കുറിപ്പ് നല്‍കിയിട്ടുണ്ട്




