കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നാനോ സയന്‍സ് ഫ്രോണ്ടിയര്‍ പ്രഭാഷണം

നാനോ സയന്‍സ് ഫ്രോണ്ടിയര്‍ പ്രഭാഷണം

ജപ്പാനിലെ ഹൊക്കൈഡോ സര്‍വകലാശാലാ പ്രൊഫസറും പ്രശസ്ത നാനോ ശാസ്ത്രജ്ഞനുമായ വാസുദേവന്‍പിള്ള ബിജു കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തി. ക്വാണ്ടം നിയന്ത്രിത അര്‍ദ്ധചാലകങ്ങള്‍ ഉപയോഗിച്ചുള്ള നൂതന ഊര്‍ജ്ജ സംഭരണോപാധികളെക്കുറിച്ചായിരുന്നു പ്രഭാഷണം. ജപ്പാനിലെ ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങളെക്കുറിച്ചും ഫെല്ലോഷിപ്പുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. എസ്. സിന്ധു അദ്ധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷിബു സംസാരിച്ചു.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top