Section

malabari-logo-mobile

ഖത്തറില്‍ പ്രൊജക്ട് വിസക്കാര്‍ക്ക് ഇനിമുതല്‍ മറ്റു ജോലികള്‍ ചെയ്യാം

HIGHLIGHTS : ദോഹ: രാജ്യത്ത് പ്രൊജക്ട് വിസയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ മറ്റ് ജോലികള്‍ ചെയ്യാം. നേരത്തെ പ്രൊജക്ട് വിസയില്‍(ഒരു പ്രത്യേക പദ്ധതിയില്‍ ജോലി ചെയ്യു...

ദോഹ: രാജ്യത്ത് പ്രൊജക്ട് വിസയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ മറ്റ് ജോലികള്‍ ചെയ്യാം. നേരത്തെ പ്രൊജക്ട് വിസയില്‍(ഒരു പ്രത്യേക പദ്ധതിയില്‍ ജോലി ചെയ്യുന്നതിന് മാത്രം ലഭിക്കുന്ന വിസ) ഖത്തറിലത്തിയിരുന്ന പ്രവാസികള്‍ക്ക് മറ്റു ജോലികളിലേക്ക് മാറാന്‍ അവസരം ലഭിച്ചിരുന്നില്ല. പ്രൊജക്ട് കഴിയുന്നതോടെ ഇവര്‍ ഖത്തര്‍ വിട്ടുപോവുകയായിരുന്നു പതിവ്. എന്നാാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ചുള്ള എല്ലാം നിയന്ത്രണങ്ങളും എടുത്തുമാറ്റിയതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

പ്രൊജക്ട് തീര്‍ന്നു കഴിഞ്ഞാല്‍ ഇനിമുതല്‍ തൊഴിലാളികള്‍ക്കു മറ്റുജോലികളിലേക്ക് മാറാന്‍ സാധിക്കും. അതെസമയം തൊഴില്‍ കരാറില്‍ ഒപ്പിടാതെ ഒരു തൊഴിലാളിക്കും ഇനിമുതല്‍ ഖത്തറില്‍ എത്താനാകില്ലെന്നും തൊഴില്‍ മന്ത്രാലയാധികൃതര്‍ വിശദീകരിക്കുന്നു.

sameeksha-malabarinews

തങ്ങളുടെ മാതൃരാജ്യത്തു വെച്ചുതന്നെ തൊഴിലാളി തൊഴില്‍കരാറില്‍ ഒപ്പിടേണ്ടതാണ്. കമ്പനിയും തൊഴിലാളിയും തമ്മില്‍ ഓണ്‍ലൈനായി കരാര്‍ ഒപ്പിടുന്നതിന് തൊഴില്‍മന്ത്രാലയമാണ് സൗകര്യമൊരുക്കുന്നത്. ഈ കരാറിന്റെ പകര്‍പ്പു ലഭിക്കുന്ന മുറയ്ക്കു മാത്രമെ തൊഴിലാളിക്ക് ഖത്തറിലേക്ക് എത്താനാവു. 10 വ്യത്യസ്ത ഭാഷകളില്‍ തൊഴില്‍ കരാര്‍ ഒപ്പുവെയ്ക്കാം. ഇതില്‍ തൊഴിലാളി തനിക്കറിയാവുന്ന ഭാഷയില്‍ ഒപ്പിട്ടാല്‍ മതിയാവും. കരാര്‍ വ്യവസ്ഥകള്‍ വ്യ്കതമായി മനസിലാക്കുന്നതിന് ഇതുവഴി തൊഴിലാളിക്ക് സാധിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!