Section

malabari-logo-mobile

തൊഴില്‍ നിയമം: ഖത്തറില്‍ കരാര്‍ ഒപ്പിട്ട തൊഴിലാളി സമാന സ്വഭാവമുള്ള മറ്റ് കമ്പനിയിലേക്ക് മാറുന്നത് ഉടമക്ക് തടയാം

HIGHLIGHTS : ദോഹ: ഖത്തറില്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമ മനുസരിച്ച് കരാര്‍ ഒപ്പിട്ടകമ്പനികള്‍ക്ക് മറ്റ് സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്ക...

ദോഹ: ഖത്തറില്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമ മനുസരിച്ച് കരാര്‍ ഒപ്പിട്ടകമ്പനികള്‍ക്ക് മറ്റ് സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്ക് തൊഴിലാളികള്‍ മാറുന്നത് തടയാന്‍ അധികാരമുണ്ടായിരിക്കും. ഖത്തര്‍ ഭരണ വികസന, തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കരാര്‍ പൂര്‍ത്തിയാകും മുമ്പ് തൊഴിലാളിക്ക് ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് ഏതെങ്കിലും കമ്പനിയില്‍ ജോലിക്ക് ചേരാനുള്ള അവകാശം പുതിയ നിയമത്തില്‍ വ്യക്തമാക്കപ്പെടുന്നുണ്ട്.അതിനാലാണ് പുതിയ വ്യവസ്ഥയെ കുറിച്ചുള്ള മന്ത്രാലയത്തിന്‍െറ വിശദീകരണം.ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് സമാനമായ പ്രവര്‍ത്തിയിലേര്‍പ്പെടുന്നതോ, തൊഴില്‍പരമായ മല്‍സര സ്വഭാവമുള്ളതോ ആയ കമ്പനിയിലേക്ക് തൊഴില്‍ മാറാന്‍ കഴിയില്ളെന്ന് കരാര്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ രേഖപ്പെടുത്തിയിരിക്കണം. അത്തരത്തില്‍ കരാര്‍ അംഗീകരിച്ച് തൊഴിലില്‍ പ്രവേശിക്കുന്നവര്‍ക്ക് ബാധകമായിരിക്കും ഈ വ്യവസ്ഥ.  കരാറില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലാത്ത തൊഴിലാളി പ്രസ്തുത കമ്പനിയില്‍ നിന്ന് വിട്ടുപോയി സമാന സ്വഭാവമുള്ള മറ്റൊരു കമ്പനിയില്‍ ചേര്‍ന്നാല്‍ മുന്‍ കമ്പനിക്ക് ആക്ഷേപമുന്നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല.

sameeksha-malabarinews

രണ്ട് ദിവസം മുമ്പ് മറ്റൊരു സുപ്രധാന ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ ശമ്പളം ലഭിക്കാതിരുന്നാല്‍ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) ലഭിച്ചില്ളെങ്കിലും പ്രവാസി ഉദ്യോഗസ്ഥന് തൊഴില്‍ മാറ്റത്തിനുള്ള അവകാശമുണ്ടെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഈ നിര്‍ണ്ണായക തിരുമാനം ഉടന്‍ നടപ്പാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

തൊഴില്‍ മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധികാരികമായ നിലപാട് അറിയിച്ചുകൊണ്ടാണ് ഈ അറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!