നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍

കൊച്ചി: പ്രശസ്ത യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം നാലായി. സംഭവം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി, ക്രിമിനല്‍ സംഘാംഗങ്ങളായ വടിവാള്‍ സലിം,കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് നേരത്തെ പിടിയിലായത്.നേരത്തെ കേസില്‍ തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ ഉള്ള ആളല്ല ഇന്ന് പിടിയിലായ അന്‍വര്‍. ഇയാളെ ആലുവയിലെ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യല്‍ തുടരുന്നു.

അതേസമയം തട്ടികൊണ്ട് പോകലിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് നടിയുടെ മൊഴി. തങ്ങളെ പറഞ്ഞുവിട്ടത് ക്വട്ടേഷന്‍ സംഘമാണെന്ന് ആക്രമണത്തിനിടെ പള്‍സര്‍ സുനി നടിയോട് പറഞ്ഞതായും പൊലീസില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളോട് സഹകരിക്കണം. സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫല്‍റ്റില്‍ കൊണ്ടു പോകും. അവിടെ 20 അംഗ സംഘമുണ്ടെന്നും അപായപ്പെടുത്തല്‍ വരെ നടന്നേക്കാമെന്ന ഭീഷണി വരെ സംഘത്തില്‍ നിന്നുണ്ടായി. സംഘം വെളിപ്പെടുത്തിയതായി നടി പൊലീസില്‍ മൊഴി നല്‍കി.

അമ്പലപ്പുഴയില്‍ നിന്നും പള്‍സര്‍ സുനി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പൊലീസിന്റെ ഭാഗത്തു നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ രാജ്യം വിട്ടു പോയിട്ടില്ലെന്ന് പൊലീസ് ഏറെക്കുറേ ഉറപ്പിച്ച പശ്ചാത്തലത്തില്‍ പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തി അന്വേഷണത്തിലാണ് പിടികൂടിയത്. സംഭവത്തില്‍ ഇതുവരെ ഏഴു പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന താരത്തെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോവുകയും കാറില്‍ വെച്ച് ആക്രമിക്കുകയും ചെയ്തത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം; രണ്ടുപേര്‍കൂടി പിടിയില്‍

Share news
error: Content is protected !!
Scroll to Top