Section

malabari-logo-mobile

ഖത്തര്‍ പ്രാധമന്ത്രി ഇന്ത്യയില്‍;വിസ, സൈബര്‍ സ്‌പെയ്‌സ്, നിക്ഷേപം ഉള്‍പ്പെടെ അഞ്ചു കരാറുകള്‍ ഒപ്പിട്ടു

HIGHLIGHTS : ദില്ലി: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി അഞ്ച് നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു. വിസ, സൈബര്‍ സ്‌പെയ്‌സ് , നിക്ഷേപം ഉള്‍പ്പെടെ അഞ്...

ദില്ലി: ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി അഞ്ച് നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു. വിസ, സൈബര്‍ സ്‌പെയ്‌സ് , നിക്ഷേപം ഉള്‍പ്പെടെ അഞ്ച് കരാറുകളിലാണ് ഒപ്പുവെച്ചത്. ആദ്യമായ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് കരാറുകള്‍ ഒപ്പുവെച്ചത്. സുരക്ഷ, ഊര്‍ജം, വാണിജ്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു.

ഭീകരാക്രമണ പ്രവര്‍ത്തകര്‍ക്കുള്ള ഫണ്ടിങ് തടയില്‍, കളളപ്പണം വെളുപ്പിക്കല്‍ തടയല്‍, പ്രതിരോധം, സൈബര്‍സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനും ധാരണയായി.

sameeksha-malabarinews

തുറമുഖ മേഖലയിലെ ഇന്ത്യയുടെ നിക്ഷേപത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. 2022 ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ അടിസ്ഥാനസൗകര്യവികസത്തിനായി ഇന്ത്യ കൂടുതല്‍ മുതല്‍മുടക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!