Section

malabari-logo-mobile

370 കിലോ ഈന്തപ്പഴം പിടിച്ചെടുത്തു;ദോഹയില്‍ റെസ്‌റ്റോറന്റുകള്‍ക്കും ഗ്രോസറികള്‍ക്കുമെതിരെ നടപടി

HIGHLIGHTS : ദോഹ: വൃത്തിഹീനമായ സാഹചര്യത്തില്‍ മധുരപലഹാരങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന കട മുന്‍സിപ്പാലിറ്റി ഭക്ഷ്യനിയന്ത്രണ വിഭാഗം അടച്ചുപൂട്ടി. ഇതിനുപുറമെ ...

dohaദോഹ: വൃത്തിഹീനമായ സാഹചര്യത്തില്‍ മധുരപലഹാരങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന കട മുന്‍സിപ്പാലിറ്റി ഭക്ഷ്യനിയന്ത്രണ വിഭാഗം അടച്ചുപൂട്ടി. ഇതിനുപുറമെ ദോഹയിലെ പലഭാഗങ്ങളിലായുള്ള നിരവധി ഗ്രോസറികള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവയ്‌ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. ദോഹയിലെ ഒരു ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്ത 370 കിലോ ഈന്തപ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചു.

നിരവധി ബേക്കറികളില്‍ നിന്നും വിഭവങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും പെസ്റ്റ് കണ്‍ട്രോള്‍ വിഭാഗം നടപടിയെടുക്കുന്നതുവരെ കടകള്‍ അടച്ചിടുന്നതായും അറിയിച്ചു.

sameeksha-malabarinews

ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലെ ഒരു ഗ്രോസറി, ന്യൂ ദോഹ ഭാഗത്തെ ചില ഗ്രോസറികള്‍, വ്യവസായമേഖലയിലെ ഒരു കഫ്റ്റീരിയ തുടങ്ങിയ ഇടങ്ങില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്.

ഫറീജ് അല്‍ നസറിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അടുക്കള വൃത്തിഹീനമായി കണ്ടതിനെ തുടര്‍ന്ന് ഫറീജ് ബിന്‍ ദിര്‍ഹമിലെ ഒരു ഹോട്ടലിന് എതിരെയും പഴകിയ ചോറ് വിതരണം ചെയ്തതിനെ തുടര്‍ന്ന് പുതിയ ഒരു റസ്റ്റോറന്റിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!