Section

malabari-logo-mobile

സര്‍ക്കാര്‍ ഓഫീസുകള്‍ വീല്‍ചെയര്‍ സൗഹൃദമാക്കും നടപടി കലക്ടറേറ്റില്‍ നിന്ന് തുടങ്ങും

HIGHLIGHTS : മലപ്പുറം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നൂറുകണക്കിന് ഭിശേഷിക്കാര്‍ വീല്‍ചെയറുകളില്‍ കലക്ടറേറ്റിലേക്ക് പ്രകടനമായെത്തി ജില്ലാ കലക്ടര്‍ക്ക് നിവേദന...

wheel-chairമലപ്പുറം: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നൂറുകണക്കിന് ഭിശേഷിക്കാര്‍ വീല്‍ചെയറുകളില്‍ കലക്ടറേറ്റിലേക്ക് പ്രകടനമായെത്തി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലായിരുു വീല്‍ചെയര്‍ അംഗപരിമിതര്‍ അവകാശങ്ങള്‍ക്കായി നിവേദന സമര്‍പ്പണ റാലി നടത്തിയത്. വീല്‍ചെയറുകള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുക, സര്‍ക്കാര്‍ ഓഫീസുകള്‍ വീല്‍ചെയര്‍ സൗഹൃദമാക്കുക, അംഗപരിമിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, അംഗപരിമിതര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥിരനിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം അംഗപരമിതര്‍ക്കു വേണ്ടി അബു പൊന്നാനി ജില്ലാ കലക്ടര്‍ക്ക് നല്‍കി. ചേംബറില്‍ നിന്ന് കലക്ടറേറ്റ് മുറ്റത്തേക്ക് ഇറങ്ങിച്ചൊണ് കലക്ടര്‍ നിവേദനം സ്വീകരിച്ചത്.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വീല്‍ചെയര്‍ സൗഹൃദമാക്കുതിന് നടപടികള്‍ സ്വീകരിക്കുമെും അതിന്റെ തുടക്കം കലക്ടറേറ്റില്‍ നിു തയൊകുമെും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. ഇത് ഭിശേഷിക്കാരുടെ അവകാശമാണെും ഔദാര്യമല്ലെും ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും അംഗപരിമിതരുടെ ക്ഷേമകാര്യത്തില്‍ ഉണ്ടാകുമെും കലക്ടര്‍ പറഞ്ഞു.

sameeksha-malabarinews

മലപ്പുറം കിഴക്കേത്തലയില്‍ നി് ആരംഭിച്ച മൂച്ചക്ര വാഹന റാലി മലപ്പുറം സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഖാദര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദില്‍ഷാദ് പരപ്പനങ്ങാടി, ജോമി ജോ, ജെസ്ഫര്‍ കോ’ട്ടക്കുന്ന്, സദര്‍ സമാന്‍ മൂര്‍ക്കനാട്, മുസ്തഫ തോരപ്പ, ഡോ. ലൈസ്ബിന്‍, മുഹമ്മദ് സലീം കിഴിശ്ശേരി, ഷബ്‌ന പൊാട്, മുജീബ് കല്ലന്‍, മുജീബ് മമ്പാട്, റസാഖ് പരപ്പനങ്ങാടി, സാദിഖ് മഞ്ചേരി, അബ്ദു അകമ്പാടം എന്നിവര്‍ നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!