Section

malabari-logo-mobile

അടുത്തമാസം മുതല്‍ പെട്രോളിന് ഖത്തറില്‍ പത്ത് ദിര്‍ഹം വര്‍ധന

HIGHLIGHTS : ദോഹ: അടുത്തമാസം മുതല്‍ പെട്രോളിന് പത്ത് ദിര്‍ഹത്തിന്റെ വര്‍ധനയുണ്ടാകുമെന്ന് ഖത്തര്‍ പെട്രോളിയം. സെപ്റ്റംബര്‍ മാസത്തേക്കാള്‍ സൂപ്പര്‍, പ്രീമിയം പെ...

ദോഹ: അടുത്തമാസം മുതല്‍ പെട്രോളിന് പത്ത് ദിര്‍ഹത്തിന്റെ വര്‍ധനയുണ്ടാകുമെന്ന് ഖത്തര്‍ പെട്രോളിയം. സെപ്റ്റംബര്‍ മാസത്തേക്കാള്‍ സൂപ്പര്‍, പ്രീമിയം പെട്രോള്‍ വിലയില്‍ പത്ത് ദിര്‍ഹമാണ് വര്‍ധിച്ചിരിക്കുന്നത്.

പുതുക്കിയവില പ്രകാരം പ്രീമിയം പെട്രോളിന് ലിറ്ററിന് 1.60 റിയാലും സൂപ്പറിന് 1.70 റിയാലുമാണ് വില. ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹവും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഡീസലിന് 1.55 റിയാലാകും നിരക്ക്.

sameeksha-malabarinews

എന്നാല്‍ സെപ്റ്റംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓഗസ്റ്റിലെ നിരക്കില്‍ തന്നെയാണ് തുടരുന്നത്. സെപ്റ്റംബറില്‍ പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പറിന് 1.60 റിയാലും ഡീസലിന് 1.50 റിയാലുമായിരിക്കും നിരക്ക്.

ആഗോള എണ്ണ വിപണിനിരക്ക് പ്രകാരം എല്ലാമാസവും രാജ്യത്തെ ഇന്ധനവില പുതുക്കിനിശ്ചയിക്കാന്‍ തുടങ്ങിയത് 2016 ഏപ്രില്‍ മുതലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!