Section

malabari-logo-mobile

ഖത്തറില്‍ കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിന് പുതിയ പദ്ധതികള്‍

HIGHLIGHTS : ദോഹ: രാജ്യത്ത് കാല്‍നടയാത്രക്കാരുടെ ജീവന് സംരക്ഷണം നല്‍കാനായി പുതിയ പദ്ധതികളുമയി പൊതുഗതാഗത ഡയറക്ടറേറ്റ്. കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന മേഖലകള്‍ ...

ദോഹ: രാജ്യത്ത് കാല്‍നടയാത്രക്കാരുടെ ജീവന് സംരക്ഷണം നല്‍കാനായി പുതിയ പദ്ധതികളുമയി പൊതുഗതാഗത ഡയറക്ടറേറ്റ്. കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ ആദ്യം നടപ്പിലാക്കുന്നത്. ഇവിടെ കൂടുതല്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാനും സ്പീഡ് ഹംപറുകള്‍ നിര്‍മിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് പ്രകാശം പ്രതിഫലിപ്പിക്കുന്ന കൈവളകള്‍ നല്‍കാനുമാണ് പദ്ധതികള്‍ ഒരുക്കിയിരിക്കുന്നത്.

ഏറെ വൈകിയും പുലര്‍ച്ചെയും കൂടുതല്‍ കാല്‍നടയാത്രക്കാരുള്ള ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അപകടങ്ങള്‍ കൂടുതലായുള്ളത്. പലപ്പോഴും വാഹനങ്ങള്‍ വേഗത്തില്‍ വരുമ്പോള്‍ അടുത്ത് എത്തുമ്പോള്‍ മാത്രമാണ് കാല്‍നടയാത്രക്കാരും ഡ്രൈവറും അറിയുന്നത്. ഇതാണ് അപകടങ്ങളുടെ വര്‍ധനവിന്റെ പ്രധാന കാരണം. പ്രധാന പാതകളിലെല്ലാം തന്നെ റോഡ് മുറിച്ചു കടക്കാനായി മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ റോഡ്മുറിച്ചുകടക്കുമ്പോഴുള്ള അപകടം പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

sameeksha-malabarinews

മാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ വിപുലമായ ബോധവല്‍ക്കരണം നടത്താനും ആലോചിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!