Section

malabari-logo-mobile

ഖത്തര്‍ ചാരക്കേസ്‌; മുന്‍ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥന്റെ വധശിക്ഷ; വിചാരണ ജനുവരി 25 ന്‌

HIGHLIGHTS : ദോഹ: മൂന്നു ഫിലിപ്പൈനികള്‍ ഉള്‍പ്പെടുന്ന ചാരക്കേസിന്റെ അപ്പീലില്‍ തുടര്‍ വിചാരണ ജനുവരി 25ന് നടക്കും. ചാരപ്പണി നടത്തിയതിന് ഫിലിപ്പൈനികളായ മുന്‍ ഇന്...

imagesദോഹ: മൂന്നു ഫിലിപ്പൈനികള്‍ ഉള്‍പ്പെടുന്ന ചാരക്കേസിന്റെ അപ്പീലില്‍ തുടര്‍ വിചാരണ ജനുവരി 25ന് നടക്കും.  ചാരപ്പണി നടത്തിയതിന് ഫിലിപ്പൈനികളായ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് വധശിക്ഷയും രണ്ടു ഫിലിപ്പൈന്‍ സ്വദേശികള്‍ക്കും ജീവപര്യന്തം തടവും കഴിഞ്ഞ മെയ് മാസം  ഖത്തര്‍ കോടതി വിധിച്ചിരുന്നു. ഇരുപത് വര്‍ഷമായി ഖത്തറിലെ ദേശീയ കമ്പനിയില്‍ പ്രവര്‍ത്തിച്ചുവന്ന ഫിലിപ്പൈനികള്‍ക്കാണ്  വധശിക്ഷ ലഭിച്ചത്. ഇയാള്‍ മുന്‍പ് ഫിലിപ്പൈന്‍സിലെ ഇന്റലിജന്‍സില്‍ ലഫ്റ്റനന്റായിരുന്നു. തിങ്കളാഴ്ച ഇവരുടെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ രണ്ടു സാക്ഷികളുടെ മൊഴി വീണ്ടും കേള്‍ക്കണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസ് 25ലേക്കു മാറ്റിയത്.  മൂന്നു പ്രതികളും ഫിലിപ്പൈന്‍ എംബസി പ്രതിനിധിയും കേസ് കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച രണ്ടു പേരും ഖത്തര്‍ എയര്‍ഫോഴ്‌സിലെ ടെക്‌നീഷ്യന്മാരാണ്. 2009-10 കാലഘട്ടത്തിലാണ് ചാരപ്രവര്‍ത്തനം നടന്നതെന്നാണു കേസ്. രാജ്യത്തെ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ്  ഇവര്‍ക്കെതിരായ കേസ്. രഹസ്യങ്ങള്‍ കൈമാറുന്നതിലൂടെ പ്രതികള്‍ ധാരാളം പണം സമ്പാദിക്കുകയും ചെയ്തതായി കോടതിവിധിയില്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതിക്ക് ചാരപ്രവര്‍ത്തനം നടത്താന്‍ സഹായകമായി നിന്നുവെന്നതാണ് മറ്റു രണ്ടുപേര്‍ക്കെതിരായ കുറ്റും. ഇവര്‍ രണ്ടുപേരും ഒന്നാം പ്രതിക്ക് വിവരങ്ങള്‍ നല്‍കി സഹായിച്ചതായി കോടതി നിരീക്ഷിച്ചു. ഇവരും ചാരപ്രവര്‍ത്തനത്തിന് കൂട്ടു നിന്ന് പണം ഉണ്ടാക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ നല്കുന്നതിനോടോപ്പമാണ് രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!