ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പത്ത് വയസ്. 2004 ഡിസംബര്‍ 26 ന് നടന്ന ദുരന്തത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്തോനേഷ്യ മുതല്‍ കേരള തീരങ്ങളില്‍ വരെ ആര്‍ത്തലച്ച് കരവിഴുങ്ങിയ സുനാമി തിരമാലകള്‍ ഇന്നും നടുക്കുന്ന ഓര്‍മയാണ്.
ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.1 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂകമ്പമാണ് സുനാമി തിരമാലകളായി തീരത്ത് ആര്‍ത്തലച്ചത്. ദുരന്തത്തില്‍ രണ്ടരലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനുപുറമെ എണ്ണിയാല്‍ തീരാത്തത്രപേര്‍ ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളായി. നാശനഷ്ടങ്ങള്‍ വേറെയും.
കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ തീരങ്ങളില്‍ തിരകള്‍ നാശം വിതച്ചു. 171 പേരാണ് കേരളത്തില്‍ മാത്രം സുനാമിയുടെ ഇരകളായത്. കൊല്ലം ആലപ്പാട് മാത്രം 142 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലാകെ പതിനൊന്നായിരത്തിലധികം പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പുനരധിവാസവും പാലിക്കപ്പെട്ടിട്ടില്ലാത്ത ഉറപ്പുകളുമാണ് സുനാമി ബാധിതര്‍ക്ക് 10 വര്‍ഷം ബാക്കി വെക്കുന്നത്.




