Section

malabari-logo-mobile

റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല; പ്രധാനമന്ത്രി

HIGHLIGHTS : വാരണാസി: ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവല്‍ക്കിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്‌ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമാണെന്നു...

modiവാരണാസി: ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവല്‍ക്കിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്‌ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വെയെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതിലൂടെയെ നമുക്ക്‌ രാജ്യത്തെയും അഭിവൃദ്ധിപ്പെടുത്താനാകും. യാത്രചെയ്യാനുള്ള ഉപാധിയായി മാത്രമല്ല റെയില്‍വെയെ കാണുന്നതെന്നും ഇന്ത്യയുടെ വികസനത്തിന്റെ നട്ടെല്ലാണിതെന്നും അദേഹം പറഞ്ഞു. റെയില്‍വെയുടെ കാര്യപ്രാപ്‌തി വര്‍ദ്ധിപ്പിക്കാനായി റെയില്‍വെ സര്‍വകലാശാലകള്‍ സ്ഥാപിക്കണമെന്നും മോദി പറഞ്ഞു.

sameeksha-malabarinews

രാജ്യത്തിന്‌ റോബോര്‍ട്ടുകളെ സൃഷ്ടിക്കുന്ന വിദ്യഭ്യാസ വ്യവസ്ഥയല്ല വേണ്ടത്‌. മറിച്ച്‌ മൊത്തത്തിലുള്ള വ്യക്തിത്വ വികസനമാണ്‌ ആവശ്യമെന്നും ഇക്കാര്യത്തില്‍ നിലവാരമുള്ള വിദ്യഭ്യാസം ലഭിക്കണമെന്നും ഇതിനായി മികച്ച അധ്യാപകരെ ലഭിക്കേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ എങ്ങനെ മികച്ച അധ്യാപകരാകാം എന്ന കാര്യം കുട്ടികള്‍ ചിന്തിക്കുന്ന അന്തരീക്ഷം ഉണ്ടാക്കണമെന്നും ബനാറസ്‌ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കവെ അദേഹം പറഞ്ഞു.

സ്വന്തം ലേക്‌സഭാ മണ്ഡലമായ വാരണാസിയില്‍ സംഘടിപ്പിച്ച നിരവധി ചടങ്ങുകളില്‍ അദേഹം പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!