Section

malabari-logo-mobile

പുന്നപ്ര വയലാര്‍ സമരസേനാനി പികെ ചന്ദ്രാനന്ദന്‍ അന്തരിച്ചു

HIGHLIGHTS : ആലപ്പുഴ: സിപിഎം നോതാവും പുന്നപ്ര വയലാര്‍ സമരസേനാനിയുമായി പികെ ചന്ദ്രാനന്ദന്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പുന്നപ്ര സഹകരണ ...

pk-chandranandan-ആലപ്പുഴ: സിപിഎം നോതാവും പുന്നപ്ര വയലാര്‍ സമരസേനാനിയുമായി പികെ ചന്ദ്രാനന്ദന്‍ (89) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് പുന്നപ്ര സഹകരണ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സിപിഐഎം സംസ്ഥാനകമ്മറ്റിയംഗമായിരുന്നു. ദീര്‍ഘകാലം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തിന് ത്യാഗോജ്വല നേതൃത്വം നല്‍കിയ പികെ ചന്ദ്രാനന്ദന്‍ ഇതേ തുടര്‍ന്ന് 12 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. അടിയന്തിരാവസ്ഥയില്‍ മിസാ പ്രകാരം അറസ്റ്റിലായ അദ്ദേഹത്തിന് അടിയന്തിരാവസ്ഥ പിന്‍വലിക്കും വരെ 20 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നു. ആറാമത് കേരള നിയമസഭയില്‍ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചന്ദ്രാനന്ദനാണ്.

തകഴി ദേവസ്വം ബോര്‍ഡ് അധ്യാപികയായിരുന്ന വികെ ഭദ്രാമ്മയാണ് ഭാര്യ. മക്കള്‍ : ഉഷ (ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍, മക്ഡവല്‍ കമ്പനി ചേര്‍ത്തല), ബിന്ദു (ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍,ടൈറ്റാനിയം, തിരുവനന്തപുരം), വിസി അശോകന്‍ (ലക്ച്ചറര്‍ , ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, എസ്ഡി കോളേജ്, ആലപ്പുഴ), മരുമക്കള്‍ : അഡ്വ. ബി വിനോദ്, തങ്കം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!