ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്; പ്രവര്‍ത്തനം താല്‍ക്കാലികമായി മുടങ്ങി

stock-market-india മുംബൈ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ സ്റ്റോക്ക് എക്‌ചേഞ്ചിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ പശ്ചാത്തലത്തില്‍ എല്ലാ വ്യാപാരങ്ങളും നേരത്തെ ലഭിച്ച ബുക്കിങ്ങുകളും റദ്ധാക്കിയതായി ബിഎസ്ഇ നേതൃത്വം അറിയിച്ചു.

അതേസമയം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും നാണ്യവിപണിയുടെയും പ്രവര്‍ത്തനം തുടരും.

ഇന്നലെത്തെ റെക്കൊര്‍ഡിന് ശേഷം വിപണികള്‍ നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്. തടസ്സപ്പെട്ട പ്രവര്‍ത്തനം ഉടന്‍ പുനരാംരംഭിക്കുമെന്ന് ബിഎസ്ഇസിഇഒ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top