കോഴിക്കോട് രണ്ട് കോടതികളില്‍ മോഷണം

robberingകോഴിക്കോട് : കോഴിക്കോട് രണ്ട് കോടതികളില്‍ മോഷണ ശ്രമം നടന്നു. കോടതി വളപ്പിലെ പോസ്റ്റോഫീസിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഒരേ വളപ്പില്‍ സ്ഥിതി ചെയ്യുന്ന ജുഡീേഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലും മൂന്നിലുമാണ് മോഷണശ്രമം നടന്നത്.

ഇവിടെ നിന്ന് രേഖകള്‍ നഷ്ടമായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അനേ്വഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് വ്യക്തമാക്കി.

പൂട്ട് പൊളിച്ചാണ് മോഷണശ്രഠം നടത്തിയിരിക്കുന്നത്. കോടതിക്കുള്ളിലെ രേഖകളെല്ലാം തന്നെ വലിച്ച് വാരിയിട്ട നിലയിലാണ് ഉള്ളത്. എന്നാല്‍ ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സമാനമായ രീതിയില്‍ കുറ്റകൃത്യം ചെയ്തവരെ കേന്ദ്രീകരിച്ചാണ് അനേ്വഷണമിപ്പോള്‍ പുരോഗമിക്കുന്നത്. കോടതിയില്‍ നിന്നും സമാനമായ രീതിയില്‍ മുമ്പും മോഷണം നടത്തിയ പ്രതി ഈയടുത്തിടെ ജയില്‍മോചിതനായിരുന്നു. ഇയാളെകുറിച്ചും പോലീസ് അനേ്വഷിച്ച് വരികയാണ്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഡോഗ്‌സ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.

Share news
error: Content is protected !!
Scroll to Top