പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ഒരു വയസ്. ജെയ്‌ഷെ മുഹമ്മദ് ആസൂത്രം ചെയ്ത ആക്രമണത്തില്‍ മലയാളി ജവാന്‍ വി വി വസന്തകുമാറുള്‍പ്പെടെയുള്ള 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായത്.

ശ്രീനഗറില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെ അവന്തിപ്പോരയിലെ ലക്പുരയില്‍ സൈനീകവ്യൂഹത്തന് നേരെ ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ദേശീയപാതയുടെ ഒരു വശത്ത് നിന്ന് സ്‌ഫോടന വസ്തുക്കള്‍ നിറച്ച എസ്‌യുവി ജവാന്‍മാരുടെ വാഹനത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. നിമിഷ നേരത്തിനുള്ളില്‍ 49 എഫ് 637 എന്ന നമ്പറിലുളള ബസ് തകര്‍ന്നു.

ആക്രമണം ആസൂത്രണം ചെയ്ത ജെയ്‌ഷെ മുഹമ്മദ്, മസൂദ് അസര്‍ ജന്മം നല്‍കിയ ഭീകരസംഘടനയിലെ ആത്മഹത്യ സ്‌ക്വാഡ് അംഗമായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് കൃത്യം ചെയ്തത്.

Related Articles