വേങ്ങരയില്‍ കുഴല്‍പ്പണവേട്ട;യുവാവ് അറസ്റ്റില്‍

വേങ്ങര: വേങ്ങരയില്‍ കുഴല്‍പ്പണവുമായി യുവാവ് പിടിയിലായി. 48,60,000 രൂപയുടെ കുഴല്‍പ്പണവുമായി വലിയോറ ചീനക്കല്‍ കുറുവാന്‍ കുന്നന്‍ റിയാസുദ്ദീന്‍(21)നെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് കച്ചേരിപ്പടയില്‍ വാഹന പരിശോധനയ്ക്കിടെ പണവുമായി ഇയാള്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശപ്രകാരമാണ് വാഹന പരിശോധന നടത്തിയത്. സ്‌കൂട്ടറിന്റെ പിന്‍സീറ്റിന്റെ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്.

എസ്‌ഐ എന്‍ മുഹമ്മദ് റഫീഖ്, അഡീഷണല്‍ എസ്‌ഐ എം പി അബൂബക്കര്‍, സിപിഒമാരായ ഷിജു, മുജീബ് റഹ്മാന്‍, ടി ടി അനീഷ്, ഫാസില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles