വേങ്ങരയില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

വേങ്ങര: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം ഗോല്‍പര ജില്ലയിലെ ലക്കിപൂര്‍ സ്വദേശി പ്രഹിത് കൊച്ചിനെ(38)യാണ് വേങ്ങര പോലീസ്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വേങ്ങര: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം ഗോല്‍പര ജില്ലയിലെ ലക്കിപൂര്‍ സ്വദേശി പ്രഹിത് കൊച്ചിനെ(38)യാണ് വേങ്ങര പോലീസ് പിടികൂടിയത്.

കല്ല് ലോഡ് തൊഴിലാളിയായ പ്രതി വീടുപണി നടന്നുകൊണ്ടിരിക്കുന്ന ഈ വീട്ടില്‍ ലോഡ് ഇറക്കാനെത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകറിയ പ്രതി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതോടെ വീട്ടമ്മ ബഹളം വെക്കുകയും സമീപത്തുള്ള ആളുകള്‍ ഓടിക്കൂടുകയുമായിരുന്നു. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പരിസരത്തുനിന്നും ഇയാളുടെ മൊബൈല്‍ ഫോണ്‍ വീണുകിട്ടിയിരുന്നു.

വേങ്ങര എസ്‌ഐ എന്‍ മുഹമ്മദ് റഫീക്കും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •