Section

malabari-logo-mobile

പരപ്പനങ്ങാടി നാടുകാണി പാത;കക്കാട് മുതല്‍ തിരൂരങ്ങാടി വരെ സ്ഥലമേറ്റെടുപ്പ് തുടങ്ങി

HIGHLIGHTS : തിരൂരങ്ങാടി: പരപ്പനങ്ങാടി നാടുകാണി പാത നവീകരണ പദ്ധതിയില്‍ പ്രതിഷേധങ്ങളുടെ ഫലമായി കക്കാട് മുതല്‍ തിരൂരങ്ങാടിവരെയുള്ള സ്ഥലമേറ്റടുപ്പ് നടപടികള്‍ ആരംഭി...

തിരൂരങ്ങാടി: പരപ്പനങ്ങാടി നാടുകാണി പാത നവീകരണ പദ്ധതിയില്‍ പ്രതിഷേധങ്ങളുടെ ഫലമായി കക്കാട് മുതല്‍ തിരൂരങ്ങാടിവരെയുള്ള സ്ഥലമേറ്റടുപ്പ് നടപടികള്‍ ആരംഭിച്ചു. താലൂക്ക് സര്‍വ്വെയര്‍ സുജിത്തിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച സര്‍വ്വെ നടപടികള്‍ ആരംഭിച്ചത്. കയ്യേറ്റങ്ങള്‍ കണ്ടെത്തിയാല്‍ രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കാനാണ് തീരുമാനം.കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് റീടാറിങ് പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സ്ഥലമേറ്റടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കത്തിതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വെ നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരിന്നു. വ്യാഴാഴ്ച തിരൂരങ്ങാടി മുതല്‍ കക്കാട് വെരെയുള്ള സര്‍വ്വെ നടപടികളാണ് ആദ്യഘട്ടമായി നടപ്പിലാക്കിയത്. വരും ദിവസങ്ങളില്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തി രണ്ട് ദിവസത്തിനകം ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കും.

sameeksha-malabarinews

താലൂക്ക് സര്‍വ്വെയര്‍ സുജിത്തിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച സര്‍വ്വെ നടപടികള്‍ ആരംഭിച്ചത്.അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് റീടാറിങ് പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും റീടാറിങ് പ്രവര്‍ത്തികളുടമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുക. 15 ദിവസത്തിനകം സ്ഥലമേറ്റടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കഴിഞ്ഞ ദിവസം റീ ടാറിങ് പ്രവര്‍ത്തികള്‍ തടഞ്ഞ പ്രതിഷേധക്കാരോട് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!