Section

malabari-logo-mobile

2024 ലെ പൊതുഅവധികള്‍

HIGHLIGHTS : Public Holidays in 2024

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും സര്‍ക്കാര്‍ അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട നാല് അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ്. രണ്ടെണ്ണം രണ്ടാം ശനിയാഴ്ചയും. തിരുവോണം, വിഷു, അംബേദ്കര്‍ ജയന്തി, വിജയദശമി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്. ഇതില്‍ അംബേദ്കര്‍ ജയന്തിയും വിഷും ഒരു ദിവസമാണ് വരുന്നത്. ഒന്നാം ഓണവും മഹാനവമിയും രണ്ടാം ശനിയാഴ്ചയാണ് വരുന്നത്. ഞായറും രണ്ടാം ശനിയും ഉള്‍പ്പെടുന്നു.

sameeksha-malabarinews

2024 പൊതുഅവധികള്‍

ജനുവരി മാസത്തെ അവധി
. മന്നം ജയന്തി- രണ്ടാം തീയതി ചൊവ്വാഴ്ച

മാര്‍ച്ച് മാസത്തെ അവധി
ശിവരാത്രി – എട്ടാം തീയതി വെള്ളിയാഴ്ച
• പെസഹ വ്യാഴം- 28 –
ദുഃഖ വെള്ളി 29-
ഈസ്റ്റര്‍ – 31 ഞായര്‍

ഏപ്രില്‍ മാസത്തെ അവധികള്‍
ഈദുല്‍-ഫിത്വര്‍ (റമദാന്‍)*- 10 – ബുധനാഴ്ച

മേയ് മാസത്തെ അവധി ദിവസങ്ങള്‍
മേയ് ദിനം – ഒന്നാം തീയതി ബുധനാഴ്ച

ജൂണ്‍ മാസത്തെ അവധി ദിവസങ്ങള്‍
ഈദുല്‍- അദ്ഹ (ബ്രക്രീദ്) – 17- തിങ്കളാഴ്ച

ജൂലൈ മാസത്തെ അവധി ദിവസങ്ങള്‍
• മുഹറം – 16 ചൊവ്വാഴ്ച

ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങള്‍

കര്‍ക്കടക വാവ്- മൂന്നാം തീയതി ശനിയാഴ്ച
സ്വാതന്ത്ര്യ ദിനം-15- ചൊവ്വാഴ്ച
ശ്രീനാരായണഗുരു ജയന്തി- 20 ചൊവ്വാഴ്ച
ശ്രീകൃഷ്ണ ജയന്തി – 26 – തിങ്കളാഴ്ച
അയ്യങ്കാളി ജയന്തി – 28- ബുധനാഴ്ച

സെപ്തംബര്‍ മാസത്തെ അവധി ദിവസങ്ങള്‍
ഒന്നാം ഓണം (ഉത്രാടം)- 14 രണ്ടാം ശനിയാഴ്ച
• തിരുവോണം- 15 ഞായറാഴ്ച
മൂന്നാം ഓണം (അവിട്ടം)- 16 തിങ്കളാഴ്ച
• നാലാം ഓണം (ചതയം)- 17 ചൊവ്വാഴ്ച
ശ്രീനാരായണഗുരു സമാധി ദിനം- 21- ശനിയാഴ്ച

ഒക്ടോബറിലെ അവധി ദിനങ്ങള്‍
. ഗാന്ധി ജയന്തി- രണ്ടാം തീയതി ബുധനാഴ്ച
• ദീപാവലി 31 – ചൊവ്വാഴ്ച

ഡിസംബറിലെ അവധി ദിനങ്ങള്‍
ക്രിസ്മസ് – 25 – ബുധനാഴ്ച

നിയന്ത്രിത അവധികള്‍:

മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം).
• ഓഗസ്റ്റ് 19 ആവണി അവിട്ടം (ബ്രാഹ്‌മണ സമുദായം),
• സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).

*ചന്ദ്രദര്‍ശനപ്രകാരം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!