Section

malabari-logo-mobile

ഫിഫ ലോകകപ്പ് 2030; അര്‍ജന്റീനയടക്കം ആറ് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും

HIGHLIGHTS : FIFA World Cup 2030; Six countries will host, including Argentina

സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പിന്റെ നൂറാം വര്‍ഷമായ 2030നെ ആഘോഷമാക്കാനൊരുങ്ങി ഫിഫ. ആദ്യ പടിയെന്നോണം മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്ന് ആറ് രാജ്യങ്ങള്‍ ലോകകപ്പ് വേദിയാക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്പില്‍ നിന്ന് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, തെക്കെ അമേരിക്കയില്‍ നിന്ന് ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന ആഫ്രിക്കയില്‍ നിന്ന് മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ലോകകപ്പിന് വേദിയാകാന്‍ കഴിയുന്നത്.

1930-ലെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചതും വിജയിച്ചതും ഉറുഗ്വേ ആയിരുന്നു. ഫിഫയും ഫുട്‌ബോളും ലോകത്തെ ഒന്നിപ്പിക്കുകയാണെന്ന് പുതിയ രീതികളോട് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രതികരിച്ചു. 2026ലെ ലോകകപ്പ് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കും.

sameeksha-malabarinews

ലോകകപ്പിന് 48 രാജ്യങ്ങള്‍ ഉണ്ടാകുമെന്നും ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022ലെ ലോകകപ്പ് വരെ 32 ടീമുകളാണ് ഉണ്ടായിരുന്നത്.
ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് മെസ്സി നയിച്ച അര്‍ജന്റീന കപ്പുയര്‍ത്തിയിരുന്നു. ആതിഥേയ രാജ്യങ്ങള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മറ്റ് 45 ടീമുകള്‍ യോഗ്യതാ റൗണ്ട് കളിച്ചാണ് എത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!