Section

malabari-logo-mobile

കേരള നോളജ് ഇക്കണോമി മിഷന്റെ സ്‌കോളര്‍ഷിപ്പോടെ അസാപ് കേരള കോഴ്സുകള്‍ പഠിക്കാം

HIGHLIGHTS : study ASAP Kerala courses with the scholarship of Kerala Knowledge Economy Mission

തിരുവനന്തപുരം: നോളജ് ഇക്കണോമി മിഷന്റെ സ്‌കോളര്‍ഷിപ്പോടെ അസാപ് കേരള കോഴ്സുകള്‍ പഠിക്കാന്‍ അവസരം. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ (കെകെഇഎം) സ്‌കോളര്‍ഷിപ്പ് സഹായത്തോടെ അസാപ് കേരള ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ബിസിനസ് അനലിറ്റിക്സ്, പൈത്തണ്‍ ഫോര്‍ ഡേറ്റ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ടാലി ഉപയോഗിച്ചുള്ള ജി എസ് ടി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രിയാണ് യോഗ്യത. അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസിന്റെ 70 ശതമാനമോ അല്ലെങ്കില്‍ 20000 രൂപയോ സ്‌കോളര്‍ഷിപ്പായി ലഭിക്കും.

sameeksha-malabarinews

പട്ടികജാതി- പട്ടികവിഭാഗ വിദ്യാര്‍ഥികള്‍, മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍, സിംഗിള്‍ പേരന്റായ കുടുംബത്തില്‍ നിന്നുള്ള വനിതകള്‍, ശാരീരിക പരിമിതിയുള്ളവര്‍ എന്നിവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999710, asapkerala.gov.in

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!