Section

malabari-logo-mobile

അഭിമാന നിമിഷം; ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ ദമ്പതികള്‍ മലപ്പുറത്തുനിന്നും

HIGHLIGHTS : Proud moment; The first couple to get golden visa is from Malappuram

തിരൂരങ്ങാടി: സമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച ആദ്യ ദമ്പതികള്‍ മലപ്പുറത്ത് നിന്നുള്ള അബ്ദുല്‍ സലാം, ഫൈറൂസ് ദമ്പതികള്‍ക്ക്. മലപ്പുറം കൊളത്തൂര്‍ സ്വദേശി അബ്ദുല്‍ സലാം പള്ളിത്തൊടിയും പാണക്കാട് സ്വദേശിനീ ഫൈറൂസ് നന്നമ്പറ്റയുമാണ് ഈ അപൂര്‍വ്വ ഭാഗ്യം സിദ്ദിച്ച ദമ്പതികള്‍.

12 വര്‍ഷമായി ഷാര്‍ജയില്‍ സ്ഥിര താമസക്കാരായ ഇവരുടെ യു എ ഇ റെഡ് ക്രെസെന്റ് വോളന്റീയര്‍ ആയി നിസ്വാര്‍ത്ഥമായ സേവനം മുന്‍ നിര്‍ത്തിയും പ്രതേകിച്ചു കോവിഡ് കാലത്തെ നിര്‍ഭയമായ ഇടപെടലുകള്‍ കണക്കിലെടുത്തുമാണ് യു എ ഇ സര്‍ക്കാര്‍ ഈ അംഗീകാരത്തിനായി ഇവരെ തിരഞ്ഞെടുത്തത്.

sameeksha-malabarinews

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും അഭിനന്ദന പ്രാവാഹം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന ഫൈറൂസ് കലാ രംഗത്ത് മികവ് തെളിയിച്ച പ്രതിഭയും തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ നിന്നു ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അബ്ദുല്‍ സലാം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ ബിരുദ ധാരിയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!