
ബേപ്പൂര്‍: നടനെ നടുക്കിയ താനൂര്‍ ബോട്ടപകടത്തിന് കാരണമായ ബോട്ടിന് ലൈസന്‍സ് നല്‍കിയ പോര്‍ട്ട് ഓഫീസര്‍ക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. പോര്‍ട്ട് ഓഫീസര്‍ അനുമതി നിഷേധിച്ച ഫ്‌ളോട്ടിംങ്ങ് ബ്രിഡ്ജിന് മന്ത്രിതലത്തില്‍ ഇടപെട്ട് അനുമതി നല്‍കിയെന്നും ടൂറിസം മന്ത്രിയുടെ അനുയായികള്‍ക്ക് ഒരു മാനദണ്ഡവും പാലിക്കാതെയാണ് ലൈസന്‍സ് നല്‍കുന്നതെന്നും കുറ്റപ്പെടുത്തി നടത്തിയ പോര്‍ട്ട് ഓഫീസ് മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ:ഷാഹിദ് കടലുണ്ടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനാഫ് മൂപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ആഷിഖ് ബേപ്പൂര്‍ , നവാസ് അരക്കിണര്‍, ഉല്ലാസ് രാമനാട്ടുകര, സുബീഷ് മാരാത്ത്, ഷുഹൈബ് ഫറോക്ക്, ജിത്തു ചുങ്കം, അസീം അരീക്കാട്,ജൈസല്‍ ചെറുവണ്ണൂര്‍, അനീസ് റഹ്‌മാന്‍ വി.ടി, മുക്ബര്‍ അരക്കിണര്‍, കെ.വിജീഷ്, തുളസി ശങ്കര്‍, എ.ഷെറി, ഹെബീഷ് മാമ്പയില്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




