നെടുങ്കണ്ടം: വീട്ടമ്മയ്ക്കും മകള്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച അധ്യാപകന്‍ നെടുങ്കണ്ടം പൊലീസ് പിടികൂടി. നെടുങ്കണ്ടം വട്ടപ്പാറ ചെറു കരകുന്നേല്‍ ജോജു (27)വിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈദ്രാബാദിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എല്‍കെജി, യുകെജി കുട്ടികളെയാണ് ജോജു പഠിപ്പിച്ചിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായ ത്തോടെ പ്രതിയുടെ മൊബൈല്‍ പരിശോധിച്ചു. വിദ്യാര്‍ഥികളുടെ 300ല്‍ പരം അശ്ലീല വീഡിയോ കളും, 180 ല്‍പരം ചിത്രങ്ങളും മൊബൈലില്‍ നിന്ന് കണ്ടെടുത്തു.
കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ ഹൈദ്രാബാദില്‍ അന്വേഷണത്തിലൂടെ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളുവെന്ന് നെടുങ്കണ്ടം എസ്എച്ച്ഒ ബി എസ് ബിനു പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




