മിന്നലായി മലപ്പുറത്ത് പോലീസ്; ഒറ്റരാത്രി കൊണ്ട് 163 കുറ്റവാളികള്‍ പിടിയില്‍

മലപ്പുറം: ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ നിരവധി കുറ്റവാളികളെ പിടികൂടി. 671 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന്, ലഹരി വില്‍പ്പനക്കാര്‍, അനധികൃത ഒറ്റനമ്പര്‍ ലോട്ടറി മാഫിയകള്‍ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപുള്ളികളും പിടിയിലായി.
ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വിവിധ കേസുകളില്‍ പൊലീസിനെ ഒളിച്ചും കോടതിയില്‍ ഹാജരാകാതെയും ഒളിവില്‍ താമസിച്ചിരുന്ന 25 പ്രതികളും ജാമ്യമില്ലാ വാറന്‍ഡില്‍ പിടികിട്ടാനുണ്ടായിരുന്ന 138 പ്രതികളും ഉള്‍പ്പെടെ 163 കുറ്റവാളികളെ പിടികൂടി.
മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം ജില്ലയില്‍ 100ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധയില്‍ വിവിധ ഇനത്തില്‍പ്പെട്ട 10.55 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. തൊഴുവാനൂര്‍ കാവുമ്പുറം കരിക്കാത്തറ വീട്ടില്‍ അഫ്സല്‍ (30), പൊന്മുണ്ടം പാവുശനകത്ത് മുഹമ്മദ് ഫാരിസ് (21), വെള്ളച്ചാല്‍ ചിറക്കല്‍ വീട്ടില്‍ അഷ്മില്‍ (18) എന്നിവര്‍ 0.50 ഗ്രാം എംഡിഎംഎയുമായി പിടിയിലായി.

അനധികൃത മണല്‍ കടത്ത് നടത്തിയതിന് എട്ട് കേസ് എടുത്തു. ആറുപേര്‍ അറസ്റ്റിലായി. അനധികൃതമായി ലോട്ടറി ചൂതാട്ടം നടത്തിയതിന് 37 കേസുകളും എടുത്തു. അനധികൃതമായി മദ്യം കൈവശംവച്ചതിനും വിറ്റതിനും പൊതുസ്ഥലത്തുവച്ച് മദ്യപിച്ചതിനുമായി 104 കേസ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top