Section

malabari-logo-mobile

മറ്റുള്ളവര്‍ക്ക് ശല്യമല്ലാത്ത സ്വകാര്യ മദ്യപാനം കുറ്റകരമല്ല: ഹൈക്കോടതി

HIGHLIGHTS : Private drinking not crime says high court

കൊച്ചി: മറ്റുള്ളവര്‍ക്കു ശല്യമല്ലാത്ത രീതിയില്‍ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും മദ്യത്തിന്റ മണം ഉണ്ടെന്ന പേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയില്‍ ആയിരുന്നു എന്നാരോപിച്ച്ു കേസ് എടുത്തതു റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.

പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുനനതിനു ബാധകമായ കേരള പോലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യാനം നല്‍കിക്കൊണ്ടാണു കോടതി നടപടി. ലഹരിയുടെ സ്വാധീനത്തില്‍ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പൊതുസ്ഥലത്തു ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്നു കോടതി വ്യക്തമാക്കി.

sameeksha-malabarinews

വില്ലേജ് അസിസ്റ്റന്റ് ആയ കൊല്ലം സ്വദേശി സലിംകുമാര്‍ ആണു കേസ് റദ്ദാക്കാന്‍ കോടതിയിലെത്തിയത്. ഹര്‍ജിക്കാരന്‍ മദ്യം കഴിച്ചിരുന്നെങ്കില്‍പോലും നിയന്ത്രണം വിട്ട് സ്‌റ്റേഷനില്‍ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാന്‍ വസ്തുതകളില്ലെന്നും കോടതി പറഞ്ഞു. കോടതി സലിംകുമാറിനെ കുറ്റവിമുക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!