എടപ്പാള്‍: അപ്രതീക്ഷിത മഴയെ തുടര്‍ന്ന് 26ന് നടക്കാനിരുന്ന എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാറ്റിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനായി എടപ്പാളിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പാലത്തിനുമുകളിലും താഴെയുമായി ടാറിങ് ജോലികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. അപ്രതീക്ഷിത മഴ ഇതിന് തടസ്സം സൃഷ്ടിക്കുന്നു. തുടര്‍ച്ചയായി അഞ്ചുദിവസം നല്ല സൂര്യപ്രകാശം കിട്ടിയാലേ ടാറിങ് സുഗമമായി നടത്താന്‍ സാധിക്കു. മഴയത്ത് ടാറിങ് നടത്തിയാല്‍ പിന്നീട് ഇതുമായി ബസപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നേക്കാം. നിര്‍മാണ പ്രവൃത്തി ഭദ്രതയുള്ളതാവണം. അത് മഴയത്തായാല്‍ സുതാര്യമാവില്ല. രണ്ടോ മൂന്നോ ആഴ്ചകൂടി പാലം ഉദ്ഘാടനത്തിന് കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് തീരുമാനം.
പാലത്തിനടിയില്‍ സ്ഥാപിക്കാന്‍ കണ്ടെയ്‌നര്‍ ഉപയോഗിച്ചുള്ള ശുചിമുറികളാണ് ഒരുക്കുന്നതെന്നും ഇതിന് ബസപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും മന്ത്രിക്കൊപ്പമുണ്ടായിരുന്ന കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു.




