Section

malabari-logo-mobile

തകരാറുള്ള ബസുകള്‍ പരിശോധിക്കാതെ സര്‍വീസിനായി നല്‍കി; ഡിപ്പോ എഞ്ചീനിയര്‍ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : Defective buses provided for service without inspection; Suspension for Depot Engineer

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോ എഞ്ചീനിയര്‍ സന്തോഷ് സി എസിന് സസ്പെന്‍ഷന്‍. തകരാറുള്ള ബസുകള്‍ പരിശോധിക്കാതെ സര്‍വീസിനായി നല്‍കിയതിനാണ് സസ്‌പെന്‍ഷന്‍. ചെയിന്‍ സര്‍വീസിനായി നല്‍കിയ ബസുകളുടെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ഇറങ്ങുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി നല്‍കിയ ബസുകളുടെ മേല്‍ക്കൂരയാണ് ചോര്‍ന്നത്.

ശബരിമല സ്‌പെഷ്യല്‍ സര്‍വീസ് നടത്താനായി അനുയോജ്യമായ ബസുകള്‍ നല്‍കുന്നതിന് വേണ്ടി നേരത്തെ അറിയിച്ചിരുന്നു. ബസുകളുടെ മേല്‍ക്കൂര ചോര്‍ന്ന് വെള്ളം ഒലിക്കുന്ന വിഡിയോ യാത്രക്കാരും, ബസ് ജീവനക്കാരും സിഎംഡിക്ക് അയച്ച് കൊടുത്തതിനെ തുടര്‍ന്നാണ് ഡിപ്പോ എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തത്.

sameeksha-malabarinews

റിസര്‍വ് പൂളില്‍ ആയിരത്തോളം കണ്ടീഷന്‍ ഉള്ള ബസുകള്‍ ഉള്ളപ്പോഴാണ് ഇത് പോലെ തകരാറുള്ള ബസുകള്‍ പരിശോധിക്കാതെ സര്‍വീസിനായി നല്‍കുന്നത്. ഇത് പതിവ് സംഭവമായി മാറിയതോടെയാണ് നടപടി സ്വീകരിച്ചതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!