തിരൂരങ്ങാടി കക്കാട് കടയില്‍ മോഷണം;കടയുടമയുടെ പഴയകാല നോട്ടുകളുടെ ശേഖരണമുള്‍പ്പെടെ മോഷ്ടിച്ചു

തിരൂരങ്ങാടി : കക്കാട് പലചരക്കുകടയില്‍ മോഷണം.ചുള്ളിപ്പാറ സ്വദേശി കുണ്ടല വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ കക്കാടുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്.
രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. 3000 രൂപ,ആയിരം രൂപയുടെ സിഗരറ്റ് പാക്കറ്റ്, 1947 മുതലുള്ള പഴയ നോട്ടുകളുടെ ശേഖരണം എന്നിവയാണ് നഷ്ടപ്പെട്ടത്.

പഴയ നോട്ടുകളുടെ ശേഖരണം നഷ്ടപ്പെട്ടതാണ് ഏറെ സങ്കടമെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കരിമ്പില്‍ മാര്‍ബിള്‍ കടയിലും മോഷണ ശ്രമം നടന്നിരുന്നു

 

Share news
error: Content is protected !!
Scroll to Top