ഓട്ടോറിക്ഷയില്‍ മദ്യക്കച്ചവടം നടത്തിയയാള്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

പരപ്പനങ്ങാടി: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തിയയാള്‍ പിടിയില്‍. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടന്‍ മുജീബ് റഹ്മാനെ അളവില്‍ കവിഞ്ഞ മദ്യവുമായി  പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.

പ്രതിയെ പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ മദ്യക്കച്ചവടം നടത്തുന്നവര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ഇന്‍സ്‌പെകര്‍ ഹണി കെ ദാസ്, താനൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 5 അംഗ സ്‌ക്വോഡിലെ അംഗങ്ങളായ ആല്‍ബിന്‍, ജിതിന്‍, വിപിന്‍, ജിനീഷ്, സബറുദ്ധീന്‍, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top