Section

malabari-logo-mobile

മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

HIGHLIGHTS : Mappilappattu singer Peer Mohammad has passed away

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് (78)അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

‘ഒട്ടകങ്ങള്‍ വരിവരിവരിയായ് കാരയ്ക്കമരങ്ങള്‍ നിരനിരനിയായ്’, ‘കാഫ് മല കണ്ട പൂങ്കാറ്റേ’ തുടങ്ങിയ ആസ്വാദകര്‍ ഏറ്റെടുത്ത പല ഗാങ്ങളും പീര്‍ മുഹമ്മദിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയവകയാണ്. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പീര്‍ മുഹമ്മദ്.

sameeksha-malabarinews

1945 ജനുവരി 8 ന് തെങ്കാശിയില്‍ അസീസ് അഹമ്മദിന്റെയും ബല്‍ക്കീസിന്റെയും മകനായാണ് അദേഹത്തിന്റെ ജനനം. അന്യരുടെ ഭൂമി, തേന്‍തുള്ളി എന്നീ സിനിമകളിലും പാടിയിട്ടുണ്ട്. ആയിരത്തോളം കാസറ്റുകള്‍ അദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, കേരള ഫോക്‌ളോര്‍ അക്കാദമി അവാര്‍ഡ്, ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്‌ക്കാരം വൈകീട്ട് നാലുമണിക്ക് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!