തിരുപ്പതി ക്ഷേത്രാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി;ദൈനംദിന ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

ദില്ലി:തിരുപ്പതി ക്ഷേത്രത്തിലെ ദൈനംദിന ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്കെതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം. ആചാരങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരങ്ങളില്‍ ഇടപെടാനാകില്ലെന്നും ക്ഷേത്രഭരണത്തിലെ അപാകതകള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിശോധിക്കാനാന്‍ കഴിയു എന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൂജകള്‍ എങ്ങനെ ചെയ്യണം, തേങ്ങ എങ്ങനെ ഉടക്കണം ഇതൊന്നും ഭരണഘടന കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും ഹരജിക്കാരന് പരാതിയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top