കുറ്റിപ്പുറം:ഭാരതപുഴയില്‍ ഒഴുക്കില്‍ പെട്ട് വളാഞ്ചേരി സ്വദേശിയെ കാണാതായി. ചമ്രവട്ടം പാലത്തിനു സമീപം ഇന്ന് രാവിലെ മീന്‍പിടിക്കുന്നതിന് ഇടയിലാണ് വളാഞ്ചേരി സ്വദേശികള്‍ ഒഴുക്കില്‍ പെട്ടത്.ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു.
വളാഞ്ചേരി കാട്ടിപരുത്തി സ്വദേശികളായ സാബിര്‍, അബ്ബാസ് എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. എന്നാല്‍ സാബിര്‍ സ്വയം രക്ഷപെടുകയായിരുന്നു.
അബ്ബാസിന് വേണ്ടി ഫയര്‍ ഫോയ്സും, പോലീസും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




