Section

malabari-logo-mobile

തിരഞ്ഞെടുപ്പു ദിവസവും തലേന്നും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

HIGHLIGHTS : Prior approval is required for advertisements placed on election day and eve

തിരഞ്ഞെടുപ്പു ദിവസവും (ഏപ്രില്‍ 26) തലേന്നും (ഏപ്രില്‍ 25) സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പരസ്യം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നതിന് രണ്ടുദിവസം മുമ്പെങ്കിലും ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കണം. സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പരസ്യങ്ങളുടെ അനുമതിക്കായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് സെല്ലിലും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പരസ്യങ്ങളുടെ അനുമതിക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. Annexure-A പ്രകാരം നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷയാണ് നല്‍കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങള്‍ കാരണം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത്.

sameeksha-malabarinews

ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലയളവിലുടനീളം എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : നോഡല്‍ ഓഫീസര്‍- എം.സി.എം.സി & ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ബി.3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം. ഫോണ്‍: 0483 2734387, മൊബൈല്‍: 9496003205, ഇ.മെയില്‍: diomlpm@gmail.com.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!