
കോഴിക്കോട് മാവൂരില്‍ വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. പനങ്ങോട് സ്വദേശി കുളങ്ങര ഹസൈനാരാണ് മരിച്ചത്. പാടത്ത് തീറ്റിച്ചശേഷം തിരികെ കൊണ്ടു വരുമ്പോള്‍ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ഹസൈനാരെ വഴിയോട് ചേര്‍ന്നുള്ള ചുമരിലേക്ക് ചേര്‍ത്ത് പോത്ത് പല തവണ കുത്തി.
നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഹസൈനാരുടെ വീട് ജപ്തി ചെയ്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



