വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഉമ്മയും മകളും കോഴിക്കോട് ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36) മകള്‍ ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസാണ് ഇടിച്ചത്.

മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നിസാറാണ് നസീമയുടെ ഭര്‍ത്താവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top