Section

malabari-logo-mobile

മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു;കർഷകൻ്റെ ആയിരത്തിലേറെ കോഴികൾ ചത്തൊടുങ്ങി

HIGHLIGHTS : Complaint that the chicken farmer suffered a loss of Rs 3 lakh due to disconnection of electricity without warning

വളാഞ്ചേരി: മുന്നറിയിപ്പ് നല്‍കാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ പേരില്‍ കോഴി കര്‍ഷകന് 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം മേച്ചിലിപ്പറമ്പ് സ്വദേശി തുടിമ്മല്‍ അബ്ദുള്ളയുടെ 11500 ഓളം കോഴികളെ വളര്‍ത്തുന്ന ഫാമില്‍ 1500 കോഴികള്‍ ആണ് ചത്തൊടുങ്ങിയത്. മുന്നറിയിപ്പ് നല്‍കാതെയുള്ള നടപടിയില്‍ മേല്‍ അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അബ്ദുള്ള പറഞ്ഞു.

സാധാരണ കെഎസ്ഇബിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ മെസ്സേജ് മുഖേന അറിയിക്കാറുണ്ട്. എന്നാല്‍ അവധി ദിവസം കൂടിയായ ഞായറാഴ്ച അറ്റകുറ്റപ്പണി നടത്തുന്ന വിവരം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടായിരുന്നില്ല. അത്തരത്തില്‍ അറിയിക്കുന്ന ദിവസങ്ങളില്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കാറുണ്ടായിരുന്നു എന്നുമാണ് ഫാം നടത്തിപ്പുകാരനായ ഇരിമ്പിളിയം മേച്ചിലിപ്പറമ്പ് സ്വദേശി തുടിമ്മല്‍ അബ്ദുള്ള പറയുന്നത്.

sameeksha-malabarinews

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചര്‍ പഞ്ചായത്ത് അംഗം സൈഫുന്നിസ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കെഎസ്ഇബിയുടെ ഭാഗത്തുണ്ടായ നടപടി തീര്‍ത്തും ഖേദകരമാണെന്നും കര്‍ഷകന്‍ ഉണ്ടായ നഷ്ടം നികത്താന്‍ കെഎസ്ഇബി മുന്നോട്ടുവരണമെന്നും ഇവര്‍ പറഞ്ഞു.

20 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ 13 വര്‍ഷക്കാലമായി കോഴി വളര്‍ത്തല്‍ മേഖലയിലുണ്ട് അബ്ദുള്ള. ആദ്യമായാണ് അബ്ദുള്ള ഇത്തരത്തില്‍ ഒരു അനുഭവം നേരിടുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!