Section

malabari-logo-mobile

മുഖ്യമന്ത്രി സംസാരിച്ചത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയില്‍;സുധാകരന്‍; മാധ്യമങ്ങളോട് കയര്‍ത്തു

HIGHLIGHTS : Pinarayi Vijayan's language is the language of a political criminal; K Sudhakaran

കൊച്ചി: പി ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്ന് പുറത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്ന് കെ പി സി അധ്യക്ഷന്‍ കെ.സുധാകരന്‍. അഭിമുഖത്തിലുള്ള എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ലെന്നും ഓഫ് ദ റെക്കോര്‍ഡില്‍ പറഞ്ഞത് അഭിമുഖത്തില്‍ വന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അക്കാര്യങ്ങള്‍ ഓര്‍ക്കാനോ പറയാനനോ ആഗ്രഹിച്ചതല്ലെന്നും ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോര്‍ഡ് ‘പറഞ്ഞ കാര്യമാണ് മാധ്യമപ്രവര്‍ത്തകന്‍ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും കെ സുധാകരന്‍ വ്യക്തമാക്കി.ഒരു ചതിവിന്റെ ശൈലിയില്‍ താന്‍ പറഞ്ഞ കാര്യം അഭിമുഖ്യത്തില്‍ ചേര്‍ത്തതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സുധാകന്‍ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടപോകാന്‍ പദ്ധതിയിട്ടിരുന്നെന്ന ആരോപണത്തിലും സുധാകരന്‍ മറുപടി പറഞ്ഞു.

sameeksha-malabarinews

സ്വന്തം മക്കളെ ഒരു അധോലോകം തട്ടിക്കൊണ്ടുപോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ പരാതി നല്‍കിയില്ലെന്നും സുധാകരന്‍ ചോദിച്ചു.

വിദേശ കറന്‍സി ഇടപാട് എനിക്കില്ല പിണറായി വിജയനാണ് .ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മണല്‍ മാഫിയ ബന്ധം എനിക്കുണ്ടെങ്കില്‍ അന്വേഷിക്കട്ടെ.അന്വേഷിക്കാന്‍മുഖ്യമന്ത്രിയുടെ കയ്യില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരാന്റെ റിപ്പോര്‍ട്ടിലുണ്ട്. പിണറായി വിജയന്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ശുദ്ധമായ മനസ്സിന്റെ ഉടമസ്ഥനാകണം മുഖ്യമന്ത്രിയെന്നും സുധാകര്‍ പറഞ്ഞു.

ബ്രണ്ണന്‍ കോളേജില്‍ തന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണെന്നും ജീവിച്ചിരുപ്പുള്ള ആരോടെങ്കിലും അന്വേഷിച്ചാല്‍ മനസിലാകുമെന്നും പിണറായി ഏതോ സ്വപ്ന ലോകത്താണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പലപ്പോഴുംശബ്ദമുയര്‍ത്തി സംസാരിച്ച സുധാകരന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യപ്രവര്‍ത്തകരോടും കയര്‍ത്തു. ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മനസില്ലെന്നും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!